Thursday, July 15, 2010

ഓര്‍മ്മയിലെ പൂക്കാലം ...

ഓര്‍മ്മയിലെ പൂക്കാലം ...


ഓര്‍മ്മകള്‍ ... ആദ്യം ഞാന്‍ അതിനെ അവഗണിച്ചു , എന്നാല്‍ നിമിഷം പ്രതി അത് വര്‍ദ്ധിച്ചു വന്നു ... കവിതയുടെ ആദ്യ വരി എന്നിലേക്കൊഴുകി വന്നു ...
അറിയില്ല ... കവിതയെ എന്റെ ഹൃദയാക്ഷരം കൊണ്ട് മീട്ടുവാനാവുമോ എന്ന് ...

" അമ്മയാണ് എനിക്കെന്നും വിളമ്പിത്തരുന്നത് , കൂടെക്കഴിക്കാനച്ചനും, കുഞ്ഞുപെങ്ങളും, മുത്തശ്ശിയുമുണ്ടായിരുന്നു .. "
കഴിക്കില്ലെന്ന് വാശിപിടിച്ചപ്പോളൊക്കെയമ്മയോടുള്ള സ്നേഹം തെളിയിക്കാന്‍കഴിക്കേണ്ടി വന്നു.
അപ്പോഴോന്നുമോട്ടും വിശപ്പ്പു തോന്നിയില്ല. വയറെപ്പോഴും നിറഞ്ഞിരുന്നു.
കാലമേറെ കടന്നുപോയി , ഓണവും വിഷുവും പലകുറി വന്നു പോയി ...
ഊണിനു നില്‍ക്കാതെയാദ്യം പോയത് മുത്തശ്ശിയായിരുന്നു ...
വേറെ എവിടെയോ അവര്‍ക്കായി വലിയൊരു മേശയൊരുങ്ങിയിരുന്നു …
ഓര്‍മ്മയില്‍ ഇന്നും മധുരം കിനിയും, മറഞ്ഞൊരാ പൂക്കാലങ്ങള്‍ ...
ഇന്നെന്‍ മയക്കത്തിലെപ്പോഴോഅമ്മ ഉരുട്ടിതന്ന ഉരുളനാവില്‍ നുണഞ്ഞു …
ഇന്ന് ഞാനതിനെയൊക്കെ സ്നേഹിക്കുന്നുകണ്ണില്‍ നിന്ന് മറഞ്ഞതിനേയും, കാണാതെ മറഞ്ഞിരിക്കുന്നതിനേയും, അറിയുക, സ്നേഹത്തെ, സത്യമതുമാത്രമാണ-ന്നുമിന്നുമെന്നും ...

സ്നേഹപൂര്‍വ്വം ശ്യാം

6 comments:

  1. when our grandmother was there to have with us all the time to talk, to serve the food and share with us, to scold us....we never felt how important her presence was in shaping our lives....but i realise now that she was the one who molded my character and my life the most....the good and sweet lessons that i have leant from her, i will follow through out my life to feel her presence always around me.....though she is not with us, as we hear in stories and all from some other world which we cant see, she will be happy in seing her grand children still remembering her with so much of affection....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഓര്‍മ്മകള്‍ക്കെന്നും സുഗന്ധമാണല്ലോ..?പക്ഷേ അവയിലതികവും കണ്ണുനീര്‍ നനഞ്ഞ കിനാവുകളായിരിക്കും.ആരൊക്കേയൊ നമുക്കു വേണ്ടി കാത്തിരിക്കുന്നൂ...അല്ലെങ്കില്‍ നമ്മള്‍ ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരിക്കുന്നുവെന്ന തോന്നലല്ലേ ജീവിതം.നമ്മള്‍ ഈ ഒരു കൊച്ചു സൗഹൃതത്തിലു പോലും ജീവിക്കുകയായിരുന്നല്ലോ....

    കണ്‍പീലികള്‍ കണ്ണുനീരിണ്ടെ ചൂടിള്‍ പിടക്കുന്നു.തിരിഞ്ഞു നൊക്കുമ്പോള്‍ വല്ലാത്ത ശൂന്യതയാണ്ണൂ..ഈ ശൂന്യതക്കു തിലകം ചാര്‍ത്താന്‍ ഒരൊറ്റ നക്ഷറത്രങ്ങള്‍ പോലും ഇല്ല.എല്ലാം മറവിയുടെ കാര്‍മേഘത്താല്‍ മറക്കപ്പെട്ടിരിക്കുന്നൂ.....

    യാത്രയായ ഇന്നലെകള്‍ ദൂരെ മറഞ്ഞുകൊണ്ടിരിക്കുന്നൂ...എങ്കിലും നമുക്കു അറിയാന്‍ കഴിയും...ഇന്നലെകളില്‍ മുഴങ്ങികേട്ടിരുന്ന പൊട്ടിചിരികളും,മഴത്തുള്ളീയേക്കാള്‍ തിളങ്ങി നിന്നിരുന്ന കണ്ണുനീര്‍ തുള്ളീകലും.അങ്ങനെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആത്മാവിലൂടെ ആ പഴയ സുന്ദര സ്വപ്നങ്ങള്‍ വീണ്ടും ആസ്വദിക്കാം അല്ലേ..?

    ReplyDelete
  4. Sooperb Shyam....
    Never knew u can do this much...
    Really touching lines..
    keep it up buddy....

    ReplyDelete
  5. enthonna ithookke ....adukkunthoorum orupaade karyangal enne njettikkunnu....orupaade santhoosham thoonunnu ithokke kaanumpol....snehathinte aazham manassilakkiyittunde eennu ariyumpol....

    ReplyDelete