Thursday, July 29, 2010

യാത്ര ... ജീവിതം


അല്‍പ്പമാം ഒരു യാത്ര ... ജീവിതം

വേര്‍പാട് എന്ന സത്യം ..
അതിരുകള്‍ ഇല്ല അതിനൊരിക്കലും ..
ഈ ജീവിത യാത്രയില്‍
വിരുന്നു- വരുമൊരാ അഹന്തയും ,
കലഹങ്ങള്‍ .. തേങ്ങലുകള്‍ .. ഒക്കെയും ..
വിപത്തുകള്‍ , മിഥ്യകള്‍ , പിന്നെ -
വിധിയെന്നും ചൊല്ലുന്നു നമ്മള്‍ .
ഒരു ജീവന്‍ ചലിക്കുന്നു ..
വീണുടയുമോരോ മണ്‍കുടവും ..
പേറുന്നു .. നഷ്ട സ്വപ്‌നങ്ങള്‍ ,
നൊമ്പരപ്പൂവുകള്‍ , കണ്ണുനീര്‍ തുള്ളികളും ..
സുന്ദരമാമീ ഭൂമി തന്നില്‍ ..
തഴുകുന്നോരീ ഇളം തെന്നലും ..
കുളിര്‍ പകരുമീ മഴയും ..
സ്നേഹിക്കുക ഈ പ്രകൃതിയെ , ജീവ ജാലങ്ങളെ ..
ഓര്‍മ്മിക്കുക .. നാം ഒക്കെയും സോദരര്‍ ...
പകരുക .. നന്മ മാത്രം , നിറയട്ടെ .. സ്നേഹമെങ്ങും .
അല്‍പ്പമാം ഒരു യാത്ര .. ഈ ജീവിതം ..
ബാക്കിയാവുന്നു .. ഓര്‍മ്മ ശകലങ്ങള്‍ മാത്രം .

സ്നേഹപൂര്‍വ്വം ശ്യാം.

Tuesday, July 20, 2010

ഓര്‍മ്മ പൂമൊട്ടുകള്‍ ... ബാല്യം


കാലചക്രങ്ങള്‍ തിരിയുന്നു മൂകമായ് ...
ഇന്നീ സായം സന്ധ്യയില്‍,
സ്നേഹ സാന്ദ്രമായോരെന്‍ ഭൂതകാലമോടിയെത്തി അരികില്‍.
നിശബ്ദമായി വര്‍ണ്ണ വീചികളിലൂടെ ..
എങ്ങോ പോയ്‌ മറഞ്ഞ എന്‍ പ്രിയബാല്യമേ ...
കൊഴിഞ്ഞതെന്തേ നീ ഇത്ര വേഗം .
വീണ്ടും പുണരുവാന്‍ കൊതിയൂറുമാ സുന്ദര സ്മൃതികള്‍ .
ഇന്നലെകള്‍ ഇണകള്‍ പറന്നകന്നു എങ്ങോ .. ഞാനറിയാതെ .
വിരുന്നുകാരായി എത്തുന്നതെന്‍ ഓര്‍മ്മകള്‍ മാത്രം ..
ഇവിടെ അന്തിനേരം അണയുന്നിതാ ആഷാട മേഘം ചൂടി ..
ഇന്നത്തെയെന്‍ കിനാക്കളും വീണടയുന്നു ..

സ്നേഹ ദളങ്ങള്‍, അടര്‍ന്നു വീഴുന്നയെന്‍ ദിനങ്ങളില്‍
ഈ വഴിയോരങ്ങളില്‍ ...
നില്പൂ .. ഞാനുമെന്‍ മോഹങ്ങളും ...

സ്നേഹപൂര്‍വ്വം .. ശ്യാം

Thursday, July 15, 2010

ഓര്‍മ്മയിലെ പൂക്കാലം ...

ഓര്‍മ്മയിലെ പൂക്കാലം ...


ഓര്‍മ്മകള്‍ ... ആദ്യം ഞാന്‍ അതിനെ അവഗണിച്ചു , എന്നാല്‍ നിമിഷം പ്രതി അത് വര്‍ദ്ധിച്ചു വന്നു ... കവിതയുടെ ആദ്യ വരി എന്നിലേക്കൊഴുകി വന്നു ...
അറിയില്ല ... കവിതയെ എന്റെ ഹൃദയാക്ഷരം കൊണ്ട് മീട്ടുവാനാവുമോ എന്ന് ...

" അമ്മയാണ് എനിക്കെന്നും വിളമ്പിത്തരുന്നത് , കൂടെക്കഴിക്കാനച്ചനും, കുഞ്ഞുപെങ്ങളും, മുത്തശ്ശിയുമുണ്ടായിരുന്നു .. "
കഴിക്കില്ലെന്ന് വാശിപിടിച്ചപ്പോളൊക്കെയമ്മയോടുള്ള സ്നേഹം തെളിയിക്കാന്‍കഴിക്കേണ്ടി വന്നു.
അപ്പോഴോന്നുമോട്ടും വിശപ്പ്പു തോന്നിയില്ല. വയറെപ്പോഴും നിറഞ്ഞിരുന്നു.
കാലമേറെ കടന്നുപോയി , ഓണവും വിഷുവും പലകുറി വന്നു പോയി ...
ഊണിനു നില്‍ക്കാതെയാദ്യം പോയത് മുത്തശ്ശിയായിരുന്നു ...
വേറെ എവിടെയോ അവര്‍ക്കായി വലിയൊരു മേശയൊരുങ്ങിയിരുന്നു …
ഓര്‍മ്മയില്‍ ഇന്നും മധുരം കിനിയും, മറഞ്ഞൊരാ പൂക്കാലങ്ങള്‍ ...
ഇന്നെന്‍ മയക്കത്തിലെപ്പോഴോഅമ്മ ഉരുട്ടിതന്ന ഉരുളനാവില്‍ നുണഞ്ഞു …
ഇന്ന് ഞാനതിനെയൊക്കെ സ്നേഹിക്കുന്നുകണ്ണില്‍ നിന്ന് മറഞ്ഞതിനേയും, കാണാതെ മറഞ്ഞിരിക്കുന്നതിനേയും, അറിയുക, സ്നേഹത്തെ, സത്യമതുമാത്രമാണ-ന്നുമിന്നുമെന്നും ...

സ്നേഹപൂര്‍വ്വം ശ്യാം

Wednesday, July 14, 2010

സ്നേഹനിധിയുടെ ഓര്‍മ്മയ്ക്ക്‌


Heart Beats ...

Memories of my youth.
Flood over my soul.
When I think of Grandma.
They make me feel whole.
Gathering at her house.
With all the family there.
We made lots of memories.
For all of us to share.
Lessons that she taught me.
Guide me thru the day.
If I listened closely.
I cannot go astray.
Love and commitment.
She drilled into me.
Making the person that I am.
Just who I want to be.
Grandma has many names.
Each one has their chosen.
But the names I want her called Starts with love ...
Miss u a lot ...